അന്തരിച്ച ഗാനരചയിതാവും നാടകകൃത്തുമായ ബീയാർ പ്രസാദിന് ജൻമനാട് ഇന്ന് വിട ചൊല്ലും. കുട്ടനാട് മങ്കൊമ്പിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് ഒന്നിനാണ് സംസ്കാരം.വിവിധമേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് ബീയാർ പ്രസാദിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മങ്കൊമ്പിലെത്തിയത്.

ബീയാർ പ്രസാദ് നടന്നു നീങ്ങിയ ജൻമനാട്ടിലെ നാട്ടുവഴികളിലൂടെ ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം എത്തിച്ചത് കോട്ടഭാഗം എൻഎസ്എസ് കരയോഗം ഹാളിലായിരുന്നു ആദ്യം പൊതു ദർശനം. ബീയാർ പ്രസാദിനെ അവസാനമായി ഒരു നോക്കു കാണാൻ രാഷ്ട്രീയ, ചലച്ചിത്ര , സാംസ്കാരിക മേഖലകളിലെ പ്രമുഖർക്കൊപ്പം നൂറുകണക്കിനാളുകൾ എത്തി വീട്ടിലും നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. ബീയാറുമൊത്ത് ചെയ്യാനിരുന്ന സൗപർണിക എന്ന ചിത്രം പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് സംവിധായകൻ ജയരാജ്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിലാണ് ബീയാർ പ്രസാദിന്റെ ഭൗതികശരീരം സംസ്കരിക്കുന്നത്.