കേരള കത്തോലിക്കാ സഭകളുടെ ദൈവശാസ്ത്ര, തത്വശാസ്ത്ര പഠനകേന്ദ്രമായ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബിലി നിറവില്‍. വിദേശ കര്‍മലീത്ത മിഷനറിമാര്‍ തുടങ്ങിവച്ച സെമിനാരിയില്‍നിന്നാണ് പഠനകേന്ദ്രത്തിന്റെ തുടക്കം. സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഗോഥിക് ശൈലിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മംഗലപ്പുഴ, കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ വരാപ്പുഴ വൈദിക പരിശീലന കേന്ദ്രമാണ് തുടക്കം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം സഭാശാസ്ത്ര വിഷയങ്ങള്‍ക്കായി ഒരു പൊന്തിഫിക്കല്‍ സര്‍വകലാശാലയെന്ന ആഗ്രഹം സഭയില്‍ ശക്തമായി.
ലാറ്റിന്‍, സിറോ മലബാര്‍, സിറോ മലങ്കര സഭകളിലെ വൈദിക പഠനത്തിനും ദൈവശാസ്ത്ര പഠനത്തിനുമുള്ള ഏകീകൃത കേന്ദ്രമാണ് ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. . രണ്ട് കേന്ദ്രങ്ങളിലുമായി ഒന്നേമുക്കാല്‍ലക്ഷം പുസ്തകങ്ങളുടെ ബൃഹത് ശേഖരവുമായി പുരാതന ലൈബ്രറിയുമുണ്ട്. മെത്രാന്‍മാരുടെ നീണ്ടനിരയടക്കം ആറായിരത്തിലധികമാണ് ഇവിടെനിന്ന് പഠിച്ചിറങ്ങിയവരുടെ എണ്ണം. 1973 ഫെബ്രുവരി 15 ന് സ്ഥാപിതമായ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് വിവിധ പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.