omanakuttan-13

എണ്‍പതാം പിറന്നാളാഘോഷിക്കുന്ന സി ആര്‍ ഓമനക്കുട്ടന്  ആശംസകുളമായി പ്രിയശിഷ്യന്‍ സലീംകുമാര്‍. രോഗകാലം  കടന്ന്  വീണ്ടും എഴുത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്ന ഓമനക്കുട്ടന്‍ മാഷിന് ആശംസകളുമായി ഒട്ടേറെപേരാണ്  കൊച്ചി കലൂരിലെ തിരുനക്കരവീട്ടിലേക്കെത്തിയത് .

 

 

സി.ആര്‍ ഓമനക്കുട്ടന്റെ ഓര്‍മശക്തിയാണ് മലയാള സാഹിത്യ ചരിത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത് വെറുംവാക്കല്ല. അധ്യാപക ജീവിതത്തിലെ ആദ്യ സഹപ്രവര്‍ത്തകനായിരുന്ന ഈച്ചരവാര്യരോടൊപ്പമുള്ള ഓര്‍മകള്‍ക്ക് അത്രയ്ക്കുണ്ട് തെളിച്ചം. 23 വര്‍ഷം അധ്യാപക ജീവിതം നയിച്ച മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാണ് സി.ആര്‍ ഇപ്പോഴും. ആരോഗ്യപരമായ കാരണങ്ങളാല്‍ പൊതുവേദിയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന നടന്‍ സലിംകുമാറും നേരിട്ടെത്തിയാണ് തന്റെ ഏറെ പ്രിയങ്കരനായ അധ്യാപകന് പിറന്നാള്‍ ആശംസിച്ചത്.

 

രണ്ട് തവണ പിടിപെട്ട കോവിഡിനെ തുടര്‍ന്ന് എഴുത്തിന്റെ ലോകത്ത് നിന്ന് അകന്ന് കഴിയുകയായിരുന്ന ഓമനക്കുട്ടന്‍ പുതിയ രചനയുമായി വൈകാതെ സാഹിത്യലോകത്തേക്ക് മടങ്ങിയെത്തും.

 

പതിനാലാം വയസില്‍ എഴുതിത്തുടങ്ങിയ കുഞ്ഞുകഥകളടക്കം ഇരപത്തിയഞ്ചിലേറെ പുസ്തകങ്ങളും, നൂറ്റന്‍പതിലേറെ കുഞ്ഞുകഥകളും എഴുതിയിട്ടുണ്ട് സി.ആര്‍ ഓമനക്കുട്ടന്‍. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജനെകുറിച്ചെഴുതിയ ശവംതീനികഥകളാണ് ഏറെ ചര്‍ച്ചയായ അദ്ദേഹത്തിന്റെ രചനയും.

 

salim kumar wishes to cr omanakuttan on his 80th birthday