പതിനാറ് വര്‍ഷമായിട്ടും നിറവേറാത്ത സ്വപ്നമാണ് പത്തനംതിട്ടയിലെ കടമ്മനിട്ട പടയണി ഗ്രാമം, 2017ല്‍ തുടങ്ങി 2023ല്‍ എത്തിയിട്ടും ഉപയോഗിക്കാനാവാതെ കാടുകയറിക്കിടക്കുന്നു. ഇക്കാലത്തിനിടയില്‍ പൂര്‍ത്തിയായത് മൂന്നു ഘട്ടം മാത്രമാണ്.

 

കേന്ദ്ര, കേരള സര്‍ക്കാര്‍ സഹകരണത്തോടെ ഡിടിപിസിയാണ് പണി തുടങ്ങിയത്. കടമ്മനിട്ട ദേവീക്ഷേത്രത്തിനടുത്ത് കണ്ടെത്തിയ സ്ഥലത്ത് പണി തുടങ്ങി. സ്ഥിരം പടയണി പരിശീലന കളരി, മ്യൂസിയം, ഓപ്പണ്‍ ഓഡിറ്റോറിയം. സന്ദര്‍ശകര്‍ക്ക് താമസിക്കാനിടം തുടങ്ങി വിപുലമായ പദ്ധതി. ആദ്യം കവാടം തീര്‍ന്നു. പിന്നെ ഓപ്പണ്‍ ഓഡിറ്റോറിയം, പിന്നെ രണ്ട് കെട്ടിടങ്ങള്‍. ഒന്നു മുളകൊണ്ട് നിര്‍മിച്ചത്. പൈപ്പുകള്‍ സ്ഥാപിച്ചു. പക്ഷെ വെള്ളവും വൈദ്യുതിയുമില്ല. കെട്ടിടങ്ങള്‍ സംരക്ഷണമില്ല. പരിശീലനകളരി, ആംഫി തിയറ്റര്‍, മ്യൂസിയം തുടങ്ങിയ പദ്ധതികളെങ്ങുമെത്തിയില്ല. ഗ്രാമം കാടു കയറി. ഓഡിറ്റോറിയത്തിലാണ് വൈകുന്നേരങ്ങളില്‍ പടയണി പരിശീലനം നടക്കുന്നത്.

 

ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹികവിരുദ്ധ ശല്യമുണ്ട്. വെളിച്ചമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് വൈകുന്നേരങ്ങളില്‍ പഠിക്കാന്‍ വരുന്നത് തന്നെ പ്രയാസമാണ്. പോരാത്തതിന് വഴിയുമില്ല. കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപ്പണിയില്ല. അശാസ്ത്രീയമാണ് നിര്‍മാണങ്ങളെന്നും പരാതിയുണ്ട്