മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ ഒരു അപൂര്‍വ ചിത്രം പങ്കുവച്ച് മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. കെ. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ മരിച്ച സമയത്തുള്ള ഒരു വേദനാജനകമായ ചിത്രമാണിത്. അമ്മ മരിച്ചു എന്ന് കേട്ട എന്റെ അച്ഛന്റെ കരച്ചിൽ ഇന്നും മനസ്സിൽ നിന്നും പോകുന്നില്ല എന്ന കുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. കെ. കരുണാകരനെ ചേര്‍ത്തുപിടിച്ച് കെ. മുരളീധരനെയും ചിത്രത്തില്‍ കാണാം. വാവിട്ട് കരയുന്ന ലീഡറിന്റെ ചിത്രം ഏറെ കണ്ണുനനയിക്കുന്നുവെന്ന് കമന്റുകള്‍.