അട്ടപ്പാടിയിലെ മധുവിന് നീതി തേടിയുള്ള കുടുംബാംഗങ്ങളുടെ യാത്ര ഏറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. പ്രതികളുടെ ബന്ധുക്കളുടെ ഭീഷണിയും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളും പലതവണ ഇവര്‍ അതിജീവിച്ചു. മറ്റൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാകരുതെന്നും മകനെ നഷ്ടപ്പെട്ട വേദന ഇപ്പോഴും നെഞ്ചു പൊള്ളിക്കുന്നതാണെന്നും അമ്മ മല്ലി പറഞ്ഞു.
മകന്റെ അകാല വിയോഗത്തില്‍ ആദ്യം തളര്‍ന്നുപോയ മല്ലിയ്ക്കും മധുവിന്റെ സഹോദരി സരസുവിനും നിരവധിപേരുടെ പിന്തുണയാണ് പോരാട്ടത്തിനുള്ള കരുത്ത് നല്‍കിയത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യവുമായി മല്ലിയും മകളും കയറി ഇറങ്ങാത്ത ഓഫിസുകളില്ല. പ്രതികളായവര്‍ നാട്ടുകാരായതിനാല്‍ സ്വന്തം ഊരില്‍ നിന്നു പോലും മതിയായ സഹായം ഇവര്‍ക്ക് ലഭിച്ചില്ല. ബോധപൂര്‍വം പലരും മധുവിന്റെ കുടുംബവുമായി അകലം പാലിച്ചു. ഇതിനിടെ കേസില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി പ്രതികളുടെ ബന്ധുക്കളുടെ ഭീഷണിയും വേറെ. ഒടുവില്‍ ദൂരെ നിന്നുപോലും ലഭിച്ച നിരവധിപേരുടെ പിന്തുണയാണ് കരുത്തായത്.
മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായം നല്‍കി. സഹോദരി ചന്ദ്രികയെ പൊലീസ് സേനയുടെ ഭാഗമാക്കിയതിലും അമ്മ മല്ലിയുടെ പരിശ്രമമുണ്ട്. കുടുംബത്തിന്റെയും മധു നീതിസമര സമിതിയുടെയും പോരാട്ട വീര്യമാണ് അഞ്ച് വര്‍ഷത്തിനിപ്പുറം ലക്ഷ്യത്തിലെത്തിയത്.
The journey of the family members to seek justice for Attapadi Madhu was full of difficulties