HosannaNew0204

TAGS

വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടന്നു. കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും നിറഞ്ഞു. 

 

പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ക്രൈസ്തവര്‍  ഓശാന ഞായര്‍ ആചരിക്കുന്നത്. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ പ്രാർഥനയിലും കുരുത്തോല പ്രദക്ഷിണത്തിലും വിശ്വാസികൾ പങ്കുചേർന്നു. സഭയുടെ പ്രബോധനങ്ങൾ ദുർവ്യാഖ്യാനം ചെയ്യരുതെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

 

പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലില്‍ ശുശ്രൂഷകള്‍ക്ക് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ കാര്‍മികത്വം വഹിച്ചു. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലെ ഒാശാന ശുശ്രൂഷകള്‍ക്ക് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവാ നേതൃത്വം നല്‍കി. മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഡൽഹി ഹൗസ്ഖാസ് സെന്റ് മേരീസ് കത്രീഡലിൽ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. 

 

കൊച്ചി സെന്റ് മേരീസ് സുനൂറോ സിംഹാസന പള്ളിയിലെ ഓശാന കർമങ്ങൾക്ക് യാക്കോബായ സഭ  അസിസ്റ്റന്റ് കാതോലിക്ക ജോസഫ് മാർ ഗ്രിഗോറിയോസ് മുഖ്യകാർമികത്വം വഹിച്ചു. മാർത്തോമ്മാ സഭാധ്യക്ഷൻ തിയോഡോഷ്യസ് മാർത്താമ്മാ മെത്രാപ്പോലീത്ത ആലപ്പുഴ സെന്റ് ജോർജ് മാർത്തോമ്മാ പള്ളിയിൽ ഓശാന ഞായർ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. സിഎസ്ഐ മധ്യകേരള മഹായിടവകയിലും ഓശാന ഞായർആചരിച്ചു. കോട്ടയം സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിശുദ്ധ സംസർഗ്ഗ ശുശ്രൂഷ റവ.ജോർജ് ചെറിയാൻ നയിക്കുകയും ഓശാന ഞായർ സന്ദേശം നൽകുകയും ചെയ്തു. 

 

Observing Hosanna Sunday