dyfi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് മുന്‍പ് 100ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ. ഈ മാസം 23, 24 തീയതികളില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡി.വൈ.എഫ്.ഐ. യുവജന സംഗമം നടത്തും. എറണാകുളത്തെ പരിപാടിയില്‍ പി.ബി അംഗം പ്രകാശ് കാരാട്ടിനെ പങ്കെടുപ്പിക്കാനാണ് ആലോചന.

 

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കേരളത്തില്‍ മതന്യൂനപക്ഷങ്ങളുമായി സൗഹൃദകൂടിക്കാഴ്ച തുടരുന്നതിനിടെയാണ് സി.പി.എം കാലീക പ്രസക്തിയുള്ള നൂറുചോദ്യങ്ങളുയര്‍ത്തി യുവജന സംഘടനയെ രംഗത്തിറക്കുന്നത്. ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയോട് നൂറുചോ‍ദ്യങ്ങള്‍ എന്നതാണ് മുദ്രാവാക്യം. പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നതിന്റെ തലേന്ന്  23നാണ് എറണാകുളത്ത്  യുവജന സംഗമം. കൊച്ചിയില്‍ മറൈന്‍ ഡ്രൈവാണ് സംഗമ കേന്ദ്രം. 16ഏരിയ കമ്മറ്റികളില്‍ നിന്നുള്ള യുവാക്കള്‍ മറൈന്‍ ഡ്രൈവില്‍ സംഗമിക്കും. തൊഴിലില്ലായ്മ, യുവാക്കളിലെ വിഷാദരോഗം, രാജ്യത്തെ പോഷകാഹാരക്കുറവ്, തൊഴിലിടങ്ങളിലെ കുറഞ്ഞവേതനം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ എന്നിവയാണ് ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍.  യുവജന സംഗമവുമായി ബന്ധപ്പെട്ട് ജില്ലാ കമറ്റികള്‍ കാംപെയ്നും നടത്തും