മാമുക്കോയയ്ക്ക് ചലച്ചിത്രലോകം അര്‍ഹിച്ച അദരവ് നല്‍കിയില്ലെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. സംവിധായകന്‍ വി.എം. വിനു പറഞ്ഞതില്‍ കാര്യമുണ്ടെന്നും ടി. പത്മനാഭന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി ഇല്ലെന്ന് മാമുക്കോയയുടെ കുടുംബം പ്രതികരിച്ചു. അനവാശ്യവിവാദം ഒഴിവാക്കണമെന്നും മകന്‍ ടി.കെ. മുഹമ്മദ് നിസാര്‍ ആവശ്യപ്പെട്ടു.
ചലച്ചിത്രമേഖലയിലുള്ളവര്‍ കാണാന്‍ വരണമെങ്കില്‍ എറണാകുളത്ത് പോയി മരിക്കണമെന്ന വി.എം. വിനുവിന്‍റെ ഈ വിമര്‍ശനം അംഗീകരിച്ച എഴുത്തുകാരന്‍ ടി. പത്മനാഭന്‍ മാമുക്കോയക്ക് മലയാളസിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് തുറന്നടിച്ചു. എന്നാല്‍ വിവാദം ഒഴിവാക്കണമെന്ന് മാമുക്കോയയുടെ കുടുംബം പ്രതികരിച്ചു. പ്രധാന നടീനടന്മാരും സിനിമാമേഖലയിലെ സഹപ്രവര്‍ത്തകരും ഫോണില്‍ വിളിച്ച് വരാന്‍ കഴിയാത്ത വിവരം അറിയിച്ചിരുന്നു. കുടുംബത്തിന് ഇക്കാര്യത്തില്‍ യാതൊരു പരാതിയുമില്ല.
ഇന്നസെന്‍റ് മരിച്ചപ്പോള്‍ പിതാവിനും പോകാന്‍ കഴിഞ്ഞിരുന്നില്ല. നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് വീട്ടിലെത്തി ഇന്നസെന്റിന്‍റെ കുടുംബത്തെ കണ്ടത്. ഇത്തരം കാര്യങ്ങളിലൊന്നും പരാതിയോ പരിഭവമോ ഇല്ലാത്ത ആളാണ് അദ്ദേഹമെന്നും പിതാവിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കുടുംബം അഭ്യര്‍ഥിച്ചു.
T Padmanabhan said that Mamukoya was not given the respect he deserved by the film worldp