റോഡില്‍ എ.ഐ ക്യാമറ സ്ഥാപിച്ചുള്ള വാഹന നിരീക്ഷണം നല്ലതാണ്. പക്ഷേ നിയമം ലംഘിക്കാത്ത വാഹനത്തിന് ഉദ്യോഗസ്ഥര്‍ നോട്ടിസ് അയയ്ക്കുന്നത് പരാതി കൂട്ടാനിടയാക്കും. മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോയുടെ പേരിലുള്ള പിഴ പാലക്കാട് സ്വദേശിയുടെ ഇരുചക്രവാഹന നമ്പരിലാണ് അടിച്ച് വന്നത്.
പാലക്കാട്ടെ ബാങ്കിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലിരുന്ന ബൈക്ക് മൂവാറ്റുപുഴയില്‍ പെട്ടി ഓട്ടോറിക്ഷയാകുന്ന മറിമായം. വൃത്തിഹീനമായ വാഹനമെന്നാണ് പിഴയുടെ കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ വണ്ടി നമ്പറില്‍ മറ്റൊരു വാഹനത്തിന് പിഴ. ഈ കുരുക്ക് തിരിച്ചറിഞ്ഞത് മുതല്‍ പിഴവ് പരിഹരിക്കാന്‍ നിഷില്‍ മുട്ടാത്ത വാതിലുകളില്ല. പിഴയില്‍ മാത്രമാകരുത് ശ്രദ്ധ. വണ്ടിയുടെ യഥാര്‍ഥ ഉടമയെ തിരിച്ചറിയാനും ഉദ്യോഗസ്ഥന്‍ മറന്നുപോകരുത്.