stalin-pinaryi

മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തില്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു. പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.’ സ്റ്റാലിന്‍ കുറിച്ചു. അദ്ദേഹത്തിന്റെ 78-ാം പിറന്നാൾ ദിനത്തില്‍ ആശംസകളുമായി സിനിമാത്താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍ അടക്കം രംഗത്തെത്തി.‌‘കരുത്തോടെ നേരുകാക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ’ എന്നാണ് മുഹമ്മദ് റിയാസ് കുറിച്ചത്.

 

മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ വീട്ടിൽ പായസ വിതരണം ഉണ്ടാകാറുണ്ട്. മറ്റ് ആഘോഷങ്ങൾ പതിവില്ല. ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നു മുഖ്യമന്ത്രിയുടെ പിറന്നാൾ ആയിരുന്നു. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണെങ്കിലും യഥാർഥ ജന്മദിനം മേയ് 24 ആണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1945 മേയ് 24ന് ആണ് അദ്ദേഹം ജനിച്ചത്.