fire-brigades-attempt-to-clear-the-blockage-in-the-drainage-also-failed

തിരുവല്ല മല്ലപ്പള്ളിയിലെ ഓടയിലെ തടസം നീക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമവും വിഫലം. മാലിന്യം അടിഞ്ഞുകൂടി വർഷങ്ങളായി ഓടയിലെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ ഈ മഴക്കാലത്തും റോഡ് വെള്ളക്കെട്ടാകുമെന്നുറപ്പായി. 

 

55 വർഷങ്ങൾക്ക് മുമ്പാണ് റോഡിന്റെ കുറുകെ ഓട പണിതത്. കാലക്രമേണ ടാറിട്ട റോഡും കെട്ടിട സമുച്ചയങ്ങളും വന്നു. കാലത്തിനൊത്ത് പക്ഷേ ഓട മാത്രം പുനർനിർമിച്ചില്ല. മാലിന്യം അടിഞ്ഞു കൂടിയതോടെ നീരൊഴുക്ക് പൂർണമായും തടസ്സപ്പെട്ടു. റോഡിൽ വെള്ളം കെട്ടാനും തുടങ്ങി. ഒന്നര മണിക്കൂർ ഫയർ ഫോഴ്സ് ശ്രമിച്ചിട്ടും മാലിന്യം നീക്കാനായില്ല. വെള്ളം കടന്നു പോകാൻ കലുങ്ക് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാൻ ഒരുങ്ങുകയാണ് തിരുവല്ല നഗരസഭ. 

 

Fire and Rescue team's attempt to clear the blockage in the drain in Mallapally also failed.