വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിറകെ കോളജ് പ്രവേശന നടപടികളില്‍ നിയമം കര്‍ശനമാക്കി എം.ജി സര്‍വകലാശാല. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന സമയത്ത് ടി.സി, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവ് സര്‍വകലാശാല മരവിപ്പിച്ചു. ഇതോടെ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ ബി.എഡ് പ്രവേശന സാധ്യത ഇല്ലാതായി.
കാഴ്ച പരിമിതിയുള്ള മാനവ് ആലുവ യു.സി കോളജിലെ മലയാളം അവസാന സെമസ്റ്റര്‍ പി.ജി വിദ്യാര്‍ഥിയാണ്. ഫിസിക്കല്‍ ഡിസ്്എബിലിറ്റി ക്വാട്ടയില്‍ ട്രയല്‍ അലോട്്മെന്റ് പ്രകാരം മൂന്ന് കോളജുകളിലെ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചുവെങ്കിലും പ്രവേശനത്തിന് ടിസി നിര്ബന്ധമാക്കിയ സര്‍വകലാശാലയുടെ പുതിയ ഉത്തരവിനെ തുടര്‍ന്ന് അഡ്്മിഷന്‍ ലഭിച്ചില്ല. ജനറല്‍ വിഭാഗം മെറിറ്റില്‍ പ്രവേശന യോഗ്യത നേടിയവരുടെ ബി.എഡ് പ്രവേശനവും അനിശ്ചിതത്വത്തിലാണ്.സര്‍വകലാശാല വിദ്യാര്‍ഥി അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് അധ്യാപകരുടേയും അഭ്യര്‍ഥന
ജൂലൈയിലാണ് പി.ജി അവസാന സെമസ്റ്റര്‍ പരീക്ഷ നടക്കുന്നത്. അതിനാല്‍ തന്നെ കോളജുകളില്‍ നിന്ന് അതിന് മുന്‍പായി വിദ്യാര്‍ഥികള്‍ക്ക് ടി,സി ലഭിക്കുകയുമില്ല. മുന്‍കാലങ്ങളിലേത് പോലെ പഠിക്കുന്ന കോളജില്‍ നിന്നുള്ള ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ ടി.സിക്ക് സമയപരിധി അനുവദിച്ച് ബി.എഡ് കോഴ്സിലേക്ക് പ്രവേശനം അനുവദിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.