Image Crdits: Team Aanavandi

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകളിലും സ്ലീപ്പര്‍ കം സിറ്റിങ് ബസുകള്‍ വരുന്നു. ബെംഗളുരുവിലെ വര്‍ക്ക് ഷോപ്പിലാണ് ഇതിനുവേണ്ടിയുള്ള ബസുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ രണ്ടു ബസുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. അശോക് ലെയ്്ലാന്‍ഡിന്റെ േചസിസുകളിലാണു പുതിയ രണ്ടു ബസുകളും നിര്‍മിക്കുന്നത്. 22 സീറ്റുകളും 22 ബര്‍ത്തുകളുമുള്ള എ.സി, നോണ്‍ എസി ബസുകളാണു നിരത്തിലിറങ്ങാന്‍ പോകുന്നത്. നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ ഇവ വൈകാതെ തന്നെ കെ.എസ്.ആര്‍.ടി.സിക്കു കൈമാറും. എഞ്ചിനോടൊപ്പം തന്നെ എ.സിയുള്ള എയര്‍ സസ്പെന്‍ഷനോട് കൂടിയതാണ് നിര്‍മാണം പുരോഗമിക്കുന്നതില്‍ ഒരു ബസ്. ബെംഗളുരു അടക്കമുള്ള ദീര്‍ഘദൂര റൂട്ടുകളില്‍ രാത്രി യാത്രയ്ക്കായാണ് സ്ലീപ്പര്‍ ബസുകള്‍ നിരത്തിലിറക്കുന്നത്. അതേസമയം അശോക് ലെയ്്ലാന്‍ഡിന്റെ സ്വീപ്പര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി വാങ്ങുന്നത് ഇതാദ്യമാണ്.

 

Sleeper cum seating buses in KSRTC swift