ഫയൽ ചിത്രം

 

 മൂന്നാംഘട്ട അലോട്ട്മെന്‍റ് പൂര്‍ത്തിയായിട്ടും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമില്ല. പല തലങ്ങളില്‍ പരാതി അറിയിച്ചിട്ടും നടപടിയില്ലാതായതോടെ രണ്ടാംഘട്ട സമരത്തിന് ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും മലബാറിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കക്ക്‌ പരിഹരമായില്ല. ആദ്യ അലോട്ട്മെന്‍റുകളിുല്‍ തന്നെ  സീ​റ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച പലരും പട്ടികയ്ക്ക്‌ പുറത്താണിപ്പഴും. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പലര്‍ക്കും പ്രവേശനം ലഭിച്ചില്ല. മലപ്പുറം ജി്ലയില്‍ മാത്രം 33598 വിദ്യാര്‍ഥികള്‍ പട്ടികയ്ക്ക് പുറത്താണ്.  ഇതോടെയാണ് മുസ്്ലീംലീഗ് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചത്. 

മലബാറിലെ പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ അനുവദിച്ചെങ്കിലും സീറ്റ് ക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ല. വിഷയത്തില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ സ്വാശ്രയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.