jancyjames

കേരളത്തിലെ സർവകലാശാലകളില്‍ ഒരു വനിതയെ എങ്കിലും വൈസ്ചാൻസലറായി വേണം എന്ന ആശയവുമായി എത്തിയ വ്യക്തിത്വം. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെയും മുൻ വൈസ്ചാൻസലർ ഡോ.ജാൻസി ജയിംസ്

ഉമ്മൻ ചാണ്ടിയുടെ പുരോഗമന ചിന്തയിലുദിച്ച ആശയം എന്ന നിലയില്‍ കേരളത്തിലെ  ആദ്യത്തെ വനിതാ വൈസ്ചാൻസലറായി നിയമിക്കപ്പെടാനുള്ള ഭാഗ്യം ലഭിച്ച വ്യക്തിയാണ് ജാൻസി ജയിംസ്. മറ്റൊരാളുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അങ്ങേയറ്റം മാനിച്ചിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കു മുന്നിൽ ആദരാജ്ഞലികൾ എന്നാണ് ഡോ.ജാൻസി ജയിംസ് പറ‍ഞ്ഞത്.

ഡോ.ജാൻസി ജയിംസിന്‍റെ വാക്കുകളിങ്ങനെ:

'രാഷ്ട്രീയ  പ്രവർത്തന  ശൈലിയിലും  ഭരണ  നിർവഹണത്തിലും  മേന്മയേറിയ  പുതിയ  മാതൃകകൾ  സൃഷ്‌ടിച്ച ഉമ്മൻ ചാണ്ടി സാറിന്റെ പുരോഗമന ചിന്തയിലുദിച്ച  ആശയമായിരുന്നു കേരളത്തിലെ  ഏതെങ്കിലും ഒരു സർവകലാശാലയിൽ  ഒരു വനിതയെ  വൈസ്ചാൻസലറായി നിയമിക്കണം  എന്നുള്ളത്. അങ്ങനെ കേരളത്തിലെ  ആദ്യത്തെ വനിതാ  വൈസ്ചാൻസലറായി  നിയമിക്കപ്പെടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. നിരന്തരമായ  കരുതലും  സന്ദർഭോചിതമായ  സഹായങ്ങളും  നൽകി  കൃത്യ നിർവഹണത്തിൽ  എനിക്ക് അദ്ദേഹം പിന്തുണ നൽകി. ഒരു ശുപാർശ  കൊണ്ടു പോലും ബുദ്ധിമുട്ടിച്ചതുമില്ല. അപരന്‍റെ  സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അങ്ങേയറ്റം മാനിച്ചിരുന്ന ആ വലിയ മനുഷ്യന്റെ  സ്മരണയ്ക്കു മുന്നിൽ ആദരാജ്ഞലികൾ  അർപ്പിക്കുന്നു'.

Jancy James facebook post about Oommen Chandy goes viral