മായം കലര്‍ന്ന ശര്‍ക്കര വിപണിയില്‍ വ്യാപകം. കോഴിക്കോട് വലിയങ്ങാടിയിലെ രണ്ട് കടകളില്‍ നിന്നായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 45 ചാക്ക് മായം കലര്‍ന്ന ശര്‍ക്കര പിടികൂടി. പ്രത്യേക ദൗത്യസംഘം രൂപീകരിച്ചാണ് ഒാരോ ജില്ലയിലും പരിശോധന നടത്തുന്നത്. ശരീരത്തിന് ഹാനികരമായ കെമിക്കലുകളായ ടര്‍ട്ടസൈന്‍, സണ്‍സെറ്റ് യെല്ലോ, റോഡമിന്‍ ബി തുടങ്ങിയവയാണ് ശര്‍ക്കരയ്ക്ക് നിറം നല്‍കാനായി വ്യാപകമായി ഉപയോഗിച്ചു വരുന്നത്. കോഴിക്കോട് വലിയങ്ങാടിയില്‍ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന റോഡമീന്‍ ബി യുടെ സാന്നിധ്യമുള്ള ശര്‍ക്കര കണ്ടെത്തി. രണ്ടിടത്ത് നിന്ന് പിടിച്ചെടുത്ത 45 ചാക്ക് ശര്‍ക്കര  സീല്‍ ചെയ്ത് ഭക്ഷ്യവകുപ്പ് സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

പരിശോധനഫലം വരുന്നതോടെ സ്റ്റോക്ക് പൂര്‍ണമായും നശിപ്പിക്കും. ഡിണ്ടിഗല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മലബാറിലെ വിപണിയിലേക്ക് ശര്‍ക്കരയെത്തുന്നത്. മായം കലര്‍ന്ന ശര്‍ക്കര ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷ വിഭാഗം വ്യക്തമാക്കി. യഥാര്‍ഥ കുറ്റക്കാര്‍ ശര്‍ക്കര ഉല്‍പാദിപ്പിക്കുന്ന കമ്പനികളാണെന്നിരിക്കെ കടക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്നാണ്  വ്യാപാരികളുടെ നിലപാട്. 

 

Adulterated jaggery seized from Kozhikode