skywalk

TAGS

തൃശൂരിലെ ആകാശ പാതയിലൂടെ ഇനി കാൽനട യാത്രക്കാർക്ക് നടന്നു തുടങ്ങാം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ പാത മന്ത്രി കെ. രാധാകൃഷ്ണൻ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ ആകാശപാതയാണ് തൃശൂർ ശക്തൻ നഗറിൽ ഉദ്ഘാടനം ചെയ്തത്. വൈകീട്ട് ഏഴു മണിയോടെ നടന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ പാത പൊതു ജനത്തിനു തുറന്നു കൊടുത്തു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യ ഘട്ട നിർമാണം പൂർത്തീകരിച്ചത്. കോർപ്പറേഷന്റെ നിശ്ചയദാർഡ്യമാണ് ആകാശപാതയുടെ വിജയമെന്ന് മന്ത്രി രാധാകൃഷ്ണൻ.

 

ശക്തൻ നഗറിൽ സംഗമിക്കുന്ന 4 റോഡുകളെ ബന്ധിപ്പിച്ചാണ്  ആകാശപ്പാതയുടെ നിർമാണം. കോർപ്പറേഷന്റെ തന്നെ അഭിമാന പദ്ധതി. രണ്ട് ലിഫ്റ്റുകൾ, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ്സ് ക്ലാഡിംഗ് കവര്‍, എ.സി എന്നിവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. ആദ്യ ഘട്ടത്തിൽ രണ്ടു ലിഫ്റ്റുകളുടെ നിർമാണം പൂർത്തിയായി. പാത തുറന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്ക് അഴിക്കാനാകുമെന്നും അപകടങ്ങൾ കുറക്കാനാകുമെന്നു മാണ് പ്രതീക്ഷ.

 

Pedestrians can now use the skyway in Thrissur