പെൺമക്കളെ കഴുത്തു മുറിച്ച് പരുക്കേൽപ്പിച്ച് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ ഞെട്ടലിലാണ് കോട്ടയം രാമപുരത്തിനടുത്ത് ചേറ്റുകുളം. ചേറ്റുകുളം സ്വദേശിയായ ജോമോനെയാണ് തൂങ്ങിമരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 3 പെൺകുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച അര്‍ധരാത്രി 12.30ഓടെയാണ് രാമപുരം ചേറ്റുകളും സ്വദേശിയായ ജോമോന്‍ മൂന്ന് പെണ്‍മക്കളുടെയും കഴുത്തറത്തശേഷം ജീവനൊടുക്കിയത്. 13 വയസ്സുകാരി അനന്യ, പത്തുവയസ്സുകാരി അമേയ, ഏഴുവയസ്സുകാരി അനാമിക എന്നിവരാണ് പിതാവിന്റെ ക്രൂരതയ്ക്കിരയായത്. മൂന്നുപെണ്‍മക്കളുടെയും കഴുത്തറത്തശേഷം ജോമോന്‍ തൂങ്ങിമരിക്കുകയായിരുന്നു.ജോമോന്റെ ഭാര്യ ഒന്നരവര്‍ഷം മുന്‍പാണ് ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് പോയത്. ഇതിനുശേഷം ജോമോനും മൂന്നുമക്കളും മാത്രമായിരുന്നു വീട്ടില്‍ താമസം. അര്‍ധരാത്രി പെണ്‍കുട്ടികളുടെ നിലവിളി കേട്ടതോടെയാണ് സമീപവാസികള്‍ സംഭവമറിയുന്നത്.
father commits suicide after attacking three daughters in pala ramapuram kottayam