• വൈറസിനെ അകറ്റിനിര്‍ത്താം, നിപയെ തടയാം
  • മുന്‍കരുതലുകള്‍ കൃതമായി പാലിക്കുക
  • ശാരീരികഅകലവും വ്യക്തിശുചിത്വവും പ്രധാനം

കോഴിക്കോട്ട് നിപ രോഗലക്ഷണങ്ങളോടെ ചികില്‍സയിലിരിക്കേ മരിച്ച രണ്ടുപേരുടെ പരിശോധനാഫലം വൈകിട്ട് പുറത്തുവരും. സമാനലക്ഷണങ്ങളോടെ നാലുപേര്‍ കില്‍സയിലാണ്. നിപ വൈറസ് സ്ഥിരീകരിച്ചാല്‍ അതീവജാഗ്രത പാലിക്കണം. രോഗം വരാതിരിക്കാനും പകരാതിരിക്കാനും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്.

  • എന്‍–95 മാസ്ക്  കൃത്യമായി ധരിക്കുക.
  • ശാരീരിക അകലം പാലിക്കുക
  • കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് 20–25 സെക്കന്റ് നന്നായി കഴുകുക
  • സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
  • നിലത്ത് വീണുകിടക്കുന്നതും പക്ഷിമൃഗാദികള്‍ കടിച്ചതുമായ പഴങ്ങള്‍ ഉപയോഗിക്കരുത്
  • വവ്വാലുകള്‍ ഉള്ള പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍ നിന്ന് ലഭിക്കുന്ന, തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്
  • പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുന്‍പ് നന്നായി കഴുകുക
  • രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക

 

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ നിപ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ രോഗിയുമായി ഇടപഴകുമ്പോഴാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നത്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍, മൂത്രം എന്നിവ കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരുന്നു. മുന്‍കരുതലുകള്‍ അതീവശ്രദ്ധയോടെ പാലിച്ചാല്‍ നിപയെ അകറ്റിനിര്‍ത്താം. 

 

How to prevent nipah virus? What are the precautions to prevent nipah virus?