TAGS

ലോകത്തിന്റെ വർണ്ണവിസ്മയങ്ങൾ അന്യമായപ്പോഴും കഠിനാധ്വാനത്തിലൂടെ തന്റെ കഴിവുകൾ മികവുറ്റതാക്കുകയാണ്   മണിമല സ്വദേശി റിജോമോൻ. ജന്മനായുള്ള കാഴ്ചാപരിമിതിയെ മറികടന്ന് കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച എട്ടാം ക്ലാസുകാരന്റെ വിശേഷങ്ങൾ അറിയാം..

 

ഇതാണ് റിജോമോൻ... ചെറിയ പ്രതിസന്ധികളിൽ പോലും തളർന്നു പോകുന്നവർ റിജോ മോനെ കണ്ടുപഠിക്കണം കവിതാപാരായണത്തിലും ഉപകരണസംഗീതത്തിലും ഈ എട്ടാം ക്ലാസുകാരൻ കഴിവു തെളിയിച്ച റിജു കലോത്സവ വേദികളിലെ നിറസാന്നിധ്യമാണ്. അന്ധവിദ്യാലയത്തിലായിരുന്നു  കണ്ണുകൾക്ക് കാഴ്ചയില്ലാതെ ജനിച്ച റിജോയുടെ ചെറിയ ക്ലാസുകളിലെ പഠനം. എല്ലാത്തിലും മിടുക്കനായ റിജോയെ എട്ടാംക്ലാസ് എത്തിയതോടെ മറ്റു കുട്ടികൾ പഠിക്കുന്ന സാധാരണ സ്കൂളിലേക്ക് മാറ്റി.

 

മകനെയും കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്ന് ചോദിച്ചവരുടെയും വിധിയെഴുതിയവരുടെയും മുന്നിൽ അഭിമാനത്തോടെ നിൽക്കുകയാണ് റിജോയുടെ മാതാപിതാക്കളായ കുര്യാക്കോസും ജിജിയും.  സഹോദരനും കൂട്ടുകാർക്കും ഒപ്പം വളർന്ന ബിജു മോനെ കമ്പ്യൂട്ടർ ഉപയോഗിക്കാനും സൈക്കിൾ ചവിട്ടാനും ഉൾപ്പെടെ സ്വന്തം കാര്യങ്ങൾ എല്ലാം തനിയെ ചെയ്യാം. കലാപരമായ കഴിവുകളെ കൂട്ടുപിടിച്ച കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ പരിശ്രമം തുടരുകയാണ് റിജോ മോൻ