വൈക്കം വേമ്പനാട്ട് കായലിൽ പോളപായൽ അപകട ഭീഷണിയാകുന്നു. മത്സ്യതൊഴിലാളികൾക്കും ജലഗതാഗതത്തിനും ഭീഷണി ഉയർത്തി കായലിൽ പോള നിറഞ്ഞതോടെയാണ് പരാതി ഉയരുന്നത്. ദിവസങ്ങൾക്കു മുൻപ് നേരെ കടവിൽ കടത്ത് ചങ്ങാടം പായലിൽ പെട്ടതോടെ യാത്രക്കാർ 3 മണിക്കൂർ കായലിൽ കുടുങ്ങിയിരുന്നു.
കാറ്റിന്റെ ഗതിയനുസരിച്ച് വേമ്പനാട്ട് കായലിന്റെ ഇരു തീരത്തോടടുത്താണ് പോള പായൽ വ്യാപകമായി അടിയുന്നത്. ആയിരങ്ങൾ ആശ്രയിക്കുന്ന വൈക്കം തവണക്കടവ് ബോട്ട് സർവ്വീസ്, നേരെകടവ് - മാക്കേ കടവ് , ചെമ്മനാകരി -മണപ്പുറം സർവീസുകൾക്കാണ് പോള ഭീഷണിയാവുന്നത്.. കാറ്റിലും മഴയിലും അപകടഭീതിയേടെ യാത്ര ചെയ്യേണ്ട സ്ഥിതിയിലാണ് യാത്രക്കാർ.
പായൽ കുരുങ്ങി എൻജിൻനിലച്ച് കടത്ത് ബോട്ടുകൾ ഒഴുകിനടക്കുന്ന സ്ഥിതിയുണ്ടായിട്ടും പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടാകുന്നില്ല. മത്സ്യതൊഴിലാളികൾക്ക് വള്ളമിറക്കാൻ കഴിയാതെ വരുകയും വല അടക്കമുള്ള ഉപകരണങ്ങൾക്ക് കേടുവരുകയും ചെയ്യുന്നതോടെ നൂറുകണക്കിന് തൊഴിലാളികൾക്കും പോള പ്രതിസന്ധിയാകുകയാണ്.. നെരെകടവിൽ കഴിഞ്ഞ ദിവസം മൂന്നു മണിക്കൂർ ചങ്ങാടം പോളയിൽ കുടുങ്ങി യാത്രക്കാർ കായലിൽ കുടുങ്ങിയിട്ടും അധികൃതർക്ക് അനക്കമില്ല