gresshma-media

കഷായത്തിൽ വിഷം കലർത്തി നൽകി പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ജാമ്യം നേടി പുറത്തിറങ്ങി. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. രാത്രി ഏഴുമണിയോടെ ഗ്രീഷ്മയുടെ അമ്മാവനും അഭിഭാഷകരുമെത്തി ഗ്രീഷ്മയെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. 

 

അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ജയിലിന് പുറത്ത് വച്ച് ഗ്രീഷ്മ മാധ്യമങ്ങളോടു പറഞ്ഞു. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെന്നായിരുന്നു മറുപടി. ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണോയെന്ന ചോദ്യത്തോട് അതു കോടതിയിൽ ഉള്ള കാര്യമല്ലേ എന്ന് ഗ്രീഷ്മ മറുപടി പറഞ്ഞു. കോടതിയിലുള്ള കാര്യങ്ങൾ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു.

 

ഇന്നലെ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നെങ്കിലും നെയ്യാറ്റിൻകര കോടതിയിൽ നിന്ന് ആൾ ജാമ്യം എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇന്നാണ് പൂർത്തിയായത്. പ്രതി പത്തുമാസവും 26 ദിവസവും ജയിലിൽ കഴിഞ്ഞു. സഹ തടവുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ഗ്രീഷ്മയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. അതേസമയം, ജയിലില്‍നിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. തൻറെ ആവശ്യങ്ങൾ അഭിഭാഷകരെ അറിയിച്ചിരുന്നതായി ഗ്രീഷ്മ പ്രതികരിച്ചു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിലായിരുന്നു മറുപടി. സമൂഹത്തിന്റെ വികാരം എതിരാണ് എന്നതുകൊണ്ടുമാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

 

Sharon murder case: Kerala High Court grants bail to accused-girlfriend Greeshma

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ