medi-plant

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മലിനജല സംസ്ക്കരണ പ്ലാന്‍റ് ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന ഒരാളുണ്ട്.  മാലിന്യസംസ്കരണ പദ്ധതിക്കായി പ്രതിഫലം പോലും പറ്റാതെ  വര്‍ഷങ്ങളായി  പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്യുന്ന സത്യന്‍ മായനാടെന്ന 62 കാരന്‍. ഒരു നാട് വര്‍ഷങ്ങളായി പേറിയിരുന്ന ദുരിതങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് പ്ലാന്റ്. 

 

പ്രായം അറുപതുകഴിഞ്ഞു. ബൈക്കപകടത്തില്‍ കാലിന് പരുക്കേറ്റതൊഴിച്ചാല്‍ മനോവീര്യത്തിന് ഒട്ടും കുറവില്ല. കുടുംബം പോലും മറന്ന് മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്നതെന്തിനെന്ന് ചോദിച്ചാല്‍ മറുപടി ഇതാണ്.. 

 

ഒരുദിവസം മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്തുവിടുന്ന മലിന ജലത്തിന്‍റെ അളവ് നാല്‍പ്പത്തിയഞ്ച് ലക്ഷം  ലിറ്റര്‍ . നിലവിലുള്ള ഇരുപത് ലക്ഷം ലീറ്റര്‍ പ്ലാന്‍റിന്  പുറമെ പുതിയ മുപ്പത് ലക്ഷത്തിന്റെ പ്ലാന്റ് കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ  മലിനജല പ്രശ്നത്തിന് പൂര്‍ണ പരിഹാരമാകും. കോര്‍പറേഷന്റ  അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14.2 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്റ് നിര്‍മിച്ചത്. പതിനഞ്ചുവര്‍ഷത്തെ പരിശ്രമഫലം പൂര്‍ണതയിലായതിന്‍റെ തെളിമയാണിന്നീ മുഖത്ത്.