മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷച്ചടങ്ങുകൾക്ക് കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിൽ തുടക്കമായി. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും കേന്ദ്രസംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം നാളെ നടക്കും.  

അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലാണ് സപ്തതി ആഘോഷച്ചടങ്ങുകൾ. നാളെ രാവിലെ (ചൊവ്വ) നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തമിഴ്നാട് ഗവർണർ ആർ.എൻ.രവി, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർ രാജൻ, കേന്ദ്രമന്ത്രിമാരായ മഹേന്ദ്രനാഥ് പണ്ഡേ, അശ്വിനികുമാർ ചൗബേ, വി.മുരളീധരൻ എന്നിവര്‍ പങ്കെടുക്കും.

 

പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എന്നിവര്‍ വിഡിയോ സന്ദേശം നൽകും. 193 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്നിധ്യമാകും. എഴുപതു രാജ്യങ്ങളിലെ പ്രതിനിധികൾ കൊണ്ടുവരുന്ന മണ്ണില്‍ ആല്‍മരം നടുന്നതും പ്രത്യേകതയാണെന്ന് മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി മനോരമ ന്യൂസിനോട് പറഞ്ഞു.

അമൃതകീർത്തി പുരസ്കാര വിതരണം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃത്പദ്ധതി വിപുലീകരണ ഉദ്ഘാടനം, സൗജന്യ ചികിത്സാ പദ്ധതി ഉദ്ഘാടനം, സമൂഹവിവാഹം, നാലുലക്ഷം പേര്‍ക്ക് വസ്ത്രദാനം എന്നിവയും നടക്കും.

 

 

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.