SanuMashinteSamboornaKrithikal0310

പ്രൊഫ. എം.കെ. സാനുവിന്‍റെ സമ്പൂര്‍ണ കൃതികള്‍ വായനക്കാരിലേക്ക്. സാനു മാഷിന്‍റെ സമ്പൂർണ്ണ കൃതികൾ കൃതികൾ മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് സാനു മാഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

100 വയസിനോടടുക്കുന്ന സാനുമാഷിന്‍റെ തെളിഞ്ഞ ചിന്തയും മൗലികമായ കണ്ടെത്തലുകളുമാണ് അദ്ദേഹത്തെ സമൂഹത്തില്‍ ഉയര്‍ത്തിനിര്‍ത്തുന്നതെന്നും സാനു മാഷിനെ പോലുള്ള മഹത് വ്യക്തികളുടെ ഊര്‍ജം വരുംകാലത്തിനായി സംഭരിച്ച് സൂക്ഷിച്ചു കൈമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  അതേസമയം ഒരു ആയുസിന്‍റെ പ്രവര്‍ത്തന ഫലമാണ് ഈ സമാഹാരമെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. സമൂഹത്തിന്‍റെ എളിയ സന്താനം എന്ന നിലയില്‍ മാത്രമാണ് കൃതികള്‍ പ്രസിദ്ധീകരിക്കുന്നത്. സ്‌നേഹത്തോടെ എന്നെ സമീപിക്കുന്ന എല്ലാവര്‍ക്കും കൃതജ്ഞത അറിയിക്കുന്നതായും സാനു മാഷ് പറഞ്ഞു.

 

സമൂഹ് ആണ് 12 വാല്യങ്ങളുള്ള സാനു മാഷിന്‍റെ സമ്പൂർണ്ണ കൃതികൾ പുറത്തിറക്കിയിരിക്കുന്നത് . ആത്മകഥ, കഥ, കവിത, ജീവചരിത്രം, പ്രസംഗം, സാഹിത്യ വിമർശനം, വ്യാഖ്യാനം, യാത്രാവിവരണം, വിവർത്തനം, അനുഭവക്കുറിപ്പുകൾ തുടങ്ങി സാനു മാഷിന്‍റെ എല്ലാ സാഹിത്യ സൃഷ്ടികളും പുസ്തകത്തിലുണ്ട്.

 

Prof. M.K. Sanu's new book 'Sanumashinte Samboorna Krithikal' released by Chief Minister Pinarayi Vijayan.

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.