കോഴിക്കോട്ടെ വ്യാപാരിയില്‍ നിന്ന് ക്രിപ്റ്റോകറന്‍സിയുടെ പേരില്‍ കോടികള്‍ തട്ടിയത് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം. നാല് പേര്‍ കൂടി തട്ടിപ്പിനിരയായതായി പൊലിസിനെ അറിയിച്ചെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. സമാനരീതിയിലുള്ള തട്ടിപ്പ് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്നാണ് നിഗമനം.
ഡല്‍ഹിക്ക് പുറമേ മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളിലും തട്ടിപ്പ് സംഘത്തിലെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.് ക്രിപ്റ്റോ കറന്‍സിയുടെ പേര് പറഞ്ഞ് തട്ടിയെടുക്കുന്ന പണം ഈ കണ്ണികളാണ് പിന്‍വലിക്കുന്നത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് പുറമേ നാല് പേര്‍ കൂടി തട്ടിപ്പിനിരയായതായി പൊലിസിനെ അറിയിച്ചിട്ടുണ്ട്. എന്നാലാരും പരാതി നല്‍കിയിട്ടില്ല. നാണക്കേട് ഭയന്നാണ് ഇവര്‍ വിവരം പുറത്ത് പറയാതിരിക്കുന്നത്. 2 കോടി 88 ലക്ഷം രൂപയാണ് കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനില്‍ നിന്ന് തട്ടിയെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന തട്ടിപ്പ് സംഘം ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് കെണിയില്‍ വീഴ്ത്തുന്നത്. ഇതിനായി വ്യാജവെബ്്സൈറ്റ് ഉണ്ടാക്കി കബളിപ്പിക്കും. തട്ടിയെടുത്ത പണം അപ്പോള്‍ തന്നെ മറ്റ് അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.