kozhikode-private-bus

കോഴിക്കോട് സ്വകാര്യബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. കോഴിക്കോട് നിന്ന് തലശേരി, കണ്ണൂർ, വടകര റൂട്ടുകളിലും തൊട്ടിൽപാലം - തലശേരി റൂട്ടിലുമാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി ബസുകളാണ് യാത്രക്കാർക്ക് ആശ്രയമായത്.

ബസിൽവച്ച് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ തലശേരിയിൽ  കണ്ടക്ടറെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയാണ് പണിമുടക്ക്. കേസെടുത്തത് അന്വേഷണം നടത്താതെയെന്നാണ് തൊഴിലാളികളുടെ ആരോപണം. 

 

private bus employees strike in kozhikode