ആശങ്കയുടെ മുള്‍മുനയില്‍ ഒരു നാടാകെ നിന്ന 20 മണിക്കൂറുകളാണ് കഴിഞ്ഞു പോയത്. കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്ത് നിന്നും ഒടുവില്‍ അബീഗേലിനെ തിരികെ കിട്ടിയിരിക്കുകയാണ്. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും മാധ്യമങ്ങളുടെയും ശ്രമഫലമായാണ് കുഞ്ഞിനെ തിരികെ കിട്ടിയതെന്നും നന്ദിയെന്നും നാട്ടുകാര്‍ പറഞ്ഞു.  ഇന്നലെ രാത്രി മുതല്‍ കുഞ്ഞിനെ തിരിച്ച് കിട്ടുന്നതിനായി കാത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ സന്തോഷക്കണ്ണീരോടെ പ്രതികരിച്ചു. 'ടിവിയിലൂടെ കുഞ്ഞിനെ കണ്ടു. സിനിമയില്‍ മാത്രമാണ് ലക്ഷങ്ങള്‍ ചോദിക്കുന്നതൊക്കെ കണ്ടിട്ടുള്ളത്. സഹിക്കാന്‍ പറ്റുന്നില്ല ഇതൊക്കെ. എടുത്ത് കൊണ്ട് നടന്ന കുഞ്ഞാണ്. ഇന്നലെ രാത്രി തൊട്ടേ കാത്തിരിക്കുവല്ലിയോ' നാട്ടുകാരിയായ സ്ത്രീ പൊട്ടിക്കരഞ്ഞു കൊണ്ടു പ്രതികരിച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് സഹോദരനൊപ്പം നടന്ന് വരുന്നതിനിടയില്‍ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. 

 

Lady express her happiness in seeing Abigail