ഇടുക്കി തൊടുപുഴയിൽ മീറ്റർ റീഡിംഗിലെ പിഴവിനെതുടർന്ന് ബിൽ അടക്കാത്ത ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കരാർ ഉദ്യോഗസ്ഥർ കൃത്രിമം കാട്ടിയതിനെത്തുടർന്ന് ഭീമമായ തുക ബില്ല് ലഭിച്ച ഉപഭോക്താക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഗാർഹിക വൈദ്യുതി ഉപഭോഗത്തിന് പത്തിരട്ടിയിലധികം തുക ബില്ല് ലഭിച്ച തൊടുപുഴ നമ്പർ വൺ സെക്ഷനു കീഴിലെ ഉപഭോക്താക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 30,000 മുതല്‍ 60,000 രൂപ വരെയാണ് പലര്‍ക്കും ബില്ല് ലഭിച്ചത്. മീറ്റർ റീഡിംഗിലെ പിഴവാണ് ബിൽതുക വർധിക്കാൻ കാരണമെന്ന് കണ്ടെത്തിയെങ്കിലും ബില്ലിലെ തുക ഉപഭോക്താക്കൾ അടക്കണമെന്നാണ് കെ എസ് ഇ ബി യുടെ നിലപാട്. തുക അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം ഉപഭോക്താക്കൾ തടഞ്ഞിരുന്നു
തുടർ നടപടികൾ ചർച്ച ചെയ്യാൻ പരാതിക്കാരും പോലീസും കെ.എസ്.ഇ.ബി അധികൃതരും മുനിസിപ്പൽ ചെയർമാന്റെ ചേംബറിൽ യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. വീഴ്ച പറ്റിയെന്ന് സമ്മതിക്കുമ്പോഴും നിയമനടപടികളുമായി മുമ്പോട്ട് പോകാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം നിയമ നടപടികൾ പേടിച്ച് ഏതാനും പേർ തുക പൂർണ്ണമായി അടച്ചു തീർത്തു. മറ്റ് ചിലർ തവണ വ്യവസ്ഥയിലടയ്ക്കാമെന്ന ഉറപ്പും നൽകി. സംഭവത്തിനു ശേഷം ബിൽ പുനക്രമികരിച്ചു ലഭിക്കാത്തവരും നിരവധിയാണ്
Error in meter reading issue