മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന നൂറാം വാര്‍ഷികാഘോഷവുമായി സമസ്ത എ.പി വിഭാഗം. വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിക്കുക. ദേശീയ തലത്തില്‍ സാമുദായിക അസ്തിത്വം സംരക്ഷിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കി.
കാസര്‍കോട് ചട്ടഞ്ചാലില്‍ കാന്തപുരം വിഭാഗത്തിന്‍റെ നൂറാം വാര്‍ഷിക പ്രഖ്യാപന വേളയിലാണ് പദ്ധതികളും ലക്ഷ്യങ്ങളും വിശദീകരിച്ചത്... നൂറ് വര്‍ഷം തികയുന്ന 2026 വരെ നീളുംവിധമാണ് പദ്ധതികള്‍. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സുന്നി സംഘടനകളുമായി കൈകോര്‍ത്താകും പ്രവര്‍ത്തനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെ ശക്തമാക്കും. കശ്മീരില്‍ സമസ്ത നടത്തിയ വിദ്യാഭ്യാസ മാതൃകയാണ് അവലംബിക്കുകയെന്നാണ് വിശദീകരണം.
തീവ്രവാദ–വര്‍ഗീയ പ്രവണതകള്‍ ചെറുക്കുകയും ആഭ്യന്തര ഛിദ്രതകളില്‍ നിന്ന് സമുദായത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നടപടികളും ഉണ്ടാകുമെന്നാണ് സമസ്ത എ.പി വിഭാഗം വ്യക്തമാക്കുന്നത്.
100th anniversary celebrations for Samastha AP sections