lab

നഗരത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കൊച്ചി നഗരസഭ തയാറാക്കിയ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന് തുടക്കമായി. ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ജിസിഡിഎയുടെയും  കൊച്ചി നഗരസഭയുടെയും നേതൃത്വത്തിൽ തയാറാക്കുന്ന ഫുഡ് സ്ട്രീറ്റിന്റെ നിർമാണ ഉദ്ഘാടനവും ആരോഗ്യ മന്ത്രി നിർവഹിച്ചു.

നിലവിൽ പാൽ, ചായപ്പൊടി, വെളിച്ചെണ്ണ, ശർക്കര, വെള്ളം ഉൾപ്പെടെയുള്ള പാകം ചെയ്തതും  ചെയ്യാത്തതുമായ എല്ലാ ഭക്ഷ്യവസ്തുക്കളും മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കാൻ സാധിക്കും. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ചാണ് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് പ്രവർത്തിക്കുക. മൊബൈൽ ഫുഡ്‌ ടെസ്റ്റിംഗ് ലാബിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ സി എസ് ആർ സഹായത്തോടെ നടപ്പിലാക്കും. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ കൊച്ചി നഗരസഭ നിയമിക്കും.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എല്ലാവിധ സഹകരണവും മൊബൈൽ ടെസ്റ്റിംഗ് ലാബിന്  ഉണ്ടാകുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി  വീണ ജോർജ് അറിയിച്ചു.  ടി.ജെ.വിനോദ് എംഎൽഎ അടക്കം ചടങ്ങിൽ സംബന്ധിച്ചു.

Mobile food testing lab started in Kochi