medicineshotage

തിരുവനന്തപുരത്ത് മാത്രമല്ല കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലും പല മരുന്നുകളും കിട്ടാനില്ല. പനി, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നിനാണ് ക്ഷാമം.  രോഗികള്‍ക്കുമുന്നില്‍ ആശുപത്രി അധികൃതരും കൈമലര്‍ത്തുകയാണ്. 

ചേളന്നൂർ സ്വദേശിയായ കൃഷ്ണദാസ് ശ്വാസം മുട്ടലിന് ചികില്‍സതേടിയാണ് കോഴിക്കോട് ജനറല്‍ ആശുപത്രിയിലെത്തിയത്. പൾമനറി ഒപിയിലെ ഡോക്ടറുടെ കുറിപ്പുമായി ഫാർമസിയിലെത്തിയപ്പോള്‍ ലഭിച്ചത് മരുന്നില്ലെന്ന മറുപടി.  

കൃഷ്ണദാസിനെനെപ്പോലെ നിരാശരായി മടങ്ങിയവര്‍ വേറെയുമുണ്ട്.  ശ്വാസകോശ രോഗങ്ങള്‍, പനി, ചുമ, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണില്ലാത്തത്. മരുന്നുക്ഷാമമുണ്ടെന്ന് ആശുപത്രി അധികൃതരും സമ്മതിക്കുന്നു.  രോഗികളുടെ എണ്ണം വർധിച്ചതാണ് കാരണമെന്നാണ് വിശദീകരണം. മറ്റു ജില്ലകളില്‍നിന്ന്  മരുന്നെത്തിച്ച് താൽക്കാലിക പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. എല്ലാ ആശുപത്രിയിലും ആവശ്യത്തിന് മരുന്നുണ്ടെന്ന് ആരോഗ്യ മന്ത്രിയും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനും വാദിക്കുമ്പോഴാണ് യാഥാർഥ്യം മറ്റൊന്നാണെന്ന് ആശുപത്രി അധികൃതർതന്നെ  വ്യക്തമാക്കുന്നത്.

kozhikode shortage of medicines