അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടകവേദി കീഴടക്കി കുട്ടി പ്രതിഭകൾ. നേരം ഏറെ വൈകിയും നിറഞ്ഞ സദസിനു മുന്നിലാണ് നാടകങ്ങൾ എത്തിയത്. കയ്യടിച്ചും ആർപ്പുവിളിച്ചും കാണികളും ആവേശം പങ്കുവച്ചു. കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ 425 പോയിന്റോടെ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തു ആധിപത്യം ഉറപ്പിച്ചു.

അപ്പീലുകളുടെ അതിബാഹുല്യത്താൽ  നാടക മത്സരം നീണ്ടുപോയത് പുലർച്ചെവരെ . രണ്ടാം വേദിയായ സോപാനം ഓഡിറ്റോറിയത്തിൽ മത്സരാർത്ഥികൾ വേഷങ്ങൾ പലത് പകർന്നാടിയപ്പോൾ സദസ്സിനും ഉറക്കം വന്നില്ല.  ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായി ജീവൻ പൊലിഞ്ഞ അട്ടപ്പാടി മധുവിന്റെ കഥയും വേദിയിൽ പകർന്നാടി. ഇതോടെ ആർപ്പുവിളിയും കൈകൊട്ടുമായി കാണികളും ആവേശത്തിലായി. 

പതിനാലു ടീമുകൾ മത്സരിക്കേണ്ട സ്ഥാനത്തു അപ്പീലിലൂടെ എത്തിയവരും ഉൾപ്പെടെ നാടകവേദിയിൽ എത്തിയത്  22 ടീം. നാലാം വേദിയായ ജയൻ സ്മൃതിയിൽ അരങ്ങേരിയ തിരുവാതിരകളിയിൽ  അപ്പീലുകൾ ഉൾപ്പടെ 24ടീമുകൾ പങ്കെടുത്തു. ഒപ്പനയിലും സമാന കാഴ്ച്ച. അവധി ദിവസങ്ങൾ ആയതിനാൽ ഇന്നും നാളെയും കൂടുതൽ കാഴ്ചക്കരത്തുമെന്നാണ് കണക്കുകൂട്ടൽ.

Child talents conquer the theater in kalolsavam