secretariate

സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത യൂണിഫോം വാങ്ങുന്നു. ഇതിനായി കൈത്തറി വികസന കോര്‍പറേഷനില്‍ നിന്ന് 96726 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഹരിത കര്‍മ സേനാംഗങ്ങളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പച്ച യൂണിഫോമുള്ള സമയത്താണ് കറുപ്പ് യൂണിഫോം സെക്രട്ടറിയേറ്റിലെത്തുന്നത്

കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസും , രക്ഷാപ്രവര്‍ത്തകരും ഇറങ്ങുന്ന സമയത്താണ് കറുത്ത യൂണിഫോം വാങ്ങാന്‍ പണം അനുവദിച്ചുകൊണ്ടുള്ള പൊതുഭരണ സെക്രട്ടറിയുടെ ഉത്തരവ്.  കൈത്തറി വികസന കോര്‍പറേഷന്‍ വഴി 188 കോട്ടാണ് ശുചീകരണ തൊഴിലാളികള്‍ക്കായി വാങ്ങുന്നത്. അതായത് മുഖ്യമന്ത്രിയുടെ ഓഫിസിരിക്കുന്ന സെക്രട്ടറിയേറ്റിലടക്കമെത്തുന്നത് കറുത്ത യൂണിഫോം ധരിച്ച ശുചീകരണ തൊഴിലാളികളായിരിക്കും.  എന്നാല്‍ സെക്രട്ടറിയേറ്റിലെ ശുചീകരണവുമായി ബന്ധപ്പെട്ട് നേരത്തെയെടുത്ത തീരുമാനമാണെന്നാണു പൊതുഭരണ വകുപ്പിന്‍റെ വാദം. ശുചീകരണ തൊഴിലാളികളെ വേഗത്തില്‍ തിരിച്ചറിയാന്‍ കറുത്ത വസ്്ത്രം ഉപകരിക്കും മാത്രമല്ല എളുപ്പത്തില്‍ സെക്രട്ടറിയേറ്റിലെ എല്ലാ വാതിലുകളിലൂടെയും വേഗത്തില്‍ പ്രവേശിക്കാനും കഴിയും. യൂണിഫോം ഉടന്‍ നിലവില്‍ വരും. 

uniform for cleaning workers in secretariat