തൃശൂരിൽ വാഴപ്പിണ്ടിയിൽ ആനയുടെ രൂപം തീർത്ത് കലാകാരൻ. പന്ത്രണ്ടടിയാണ് ആനയുടെ ഉയരം. വാഴപ്പിണ്ടിയും തെർമോക്കോളും ഉപയോഗിച്ചാണ് ആനയെ നിർമിച്ചത്. കാച്ചേരി കായംകളം റോണി ജോൺ ആണ് ഈ ആനയുടെ ശിൽപി. ഒരു മാസത്തോളം സമയം എടുത്താണ് പണി പൂർത്തീകരിച്ചത്. വാഴപ്പിണ്ടിയ്ക്ക് പുറമെ പ്ലാസ്റ്റർ ഓഫ് പാരീസും ടിഷ്യൂ പേപ്പറും ഉപയോഗിച്ചാണ് ആനയുടെ രൂപം നിർമിച്ചത്. 12 അടിയാണ് ഉയരം. ആനയുടെ ഓരോ ഭാഗങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഉണ്ടാക്കിയത്. ഇൻറീരിയർ ഡിസൈനറാണ് റോണി. ജോലി കഴിഞ്ഞ് രാത്രികാലങ്ങളിലാണ് നിർമാണ ജോലികൾ നടത്തിയത്.
മികച്ച ചിത്രകാരൻ കൂടിയാണ് റോണി. ഡാർക്ക് ആൻഡ് ബ്രൈറ്റ് എന്ന പേരിൽ സംഘടിപ്പിച്ച മദർ തെരേസയുടെ ചിത്രപ്രദർശനം ഏറെ ആകർഷകമായിരുന്നു. റോണിയുടെ ചിത്രങ്ങൾക്കും ഇൻസ്റ്റലേഷനുകൾക്കും വലിയ ആരാധക പിന്തുണയാണ് നാട്ടിൽ.
Artist build 12 feet elephant statue in Thrissur.