k-surendran-file-imabe-0901

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയില്‍ ഓരോ പാര്‍ലമെന്‍റ് മണ്ഡലത്തിലും ഇരുപത്തയ്യായിരം പേരെ വീതം  അണിനിരത്താന്‍ നിര്‍ദേശം. സാധാരണ യാത്രകളില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ച്ചയായ മണ്ഡലപര്യടനമല്ല മറിച്ച് അഞ്ചുഘട്ടങ്ങളായിട്ടായിരിക്കും യാത്ര. ജനുവരി 27ന് കാസര്‍കോട് തുടങ്ങി 31ന് വടകരയില്‍ സമാപിക്കുന്ന ഒന്നാംഘട്ടം കണ്ണൂര്‍, വയനാട് പിന്നിട്ട് വടകരയില്‍ 31 ന് സമാപിക്കും.

ബി.ജെ.പിയ്ക്ക് സ്വാധീനമുള്ള ഓരോ ബൂത്തില്‍ നിന്നും അന്‍പതില്‍ കുറയാത്തയാളുകളെ കൂട്ടി ഒരുപാര്‍ലമെന്‍റ് മണ്ഡലത്തിലെ പദയാത്രയില്‍ കുറഞ്ഞത് ഇരുപത്തയ്യായിരം പേരെ അണിനിരത്താനാണ് നിര്‍ദ്ദേശം. പ്രധാനമണ്ഡലങ്ങളില്‍  ശക്തിപ്രകടനം കാട്ടുകയാണ് ലക്ഷ്യം. ജനുവരി 31 ന് വടകരയില്‍ സമാപിക്കുന്ന യാത്രയുടെ രണ്ടാം ഘട്ടം രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം അടുത്തമാസം മൂന്നിന് കൊല്ലത്ത് നിന്ന് ആരംഭിക്കും. പത്തനംതിട്ട, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ഏഴിന് മാവേലിക്കരിയില്‍ സമാപിക്കും. 

ഒന്‍പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മൂന്നാംഘട്ടം ആലപ്പുഴയില്‍ പര്യടനം കഴിഞ്ഞ് 12 ന് തിരുവനന്തപുരത്ത് സമാപിക്കും. ഈ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുപ്പിക്കാനും ശ്രമമുണ്ട്. ബി.ജെ.പിയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരവും അന്ന് ഉദ്ഘാടനം ചെയ്തേക്കും. 14ന് ഇടുക്കിയിലാണ് നാലാംഘട്ടം. ചാലക്കുടിയിലും ആലത്തൂരും യാത്രകഴിഞ്ഞ്  17ന് എണറാകുളത്ത് സമാപിക്കും. വീണ്ടും മലബാറിലേയ്ക്ക് പോകുന്ന യാത്രയുടെ അഞ്ചാംഘട്ടം മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, പൊന്നാനി കടന്ന് 23 ന് പാലക്കാട് സമാപിക്കും. തലങ്ങും വിലങ്ങുമായി പോകുന്ന പദയാത്രകള്‍ ബി.ജെ.പിക്ക് എത്രത്തോളം ഗുണമാകുമെന്ന് കണ്ടുതന്നെ അറിയണം.

K. Surendran's Padayathra; Party suggest to participate twenty five thousand people in each parliamentary constituency.