amruthadance

മുത്തച്ഛന്‍ ഒഎന്‍വിയുടെ  കവിതയ്ക്ക് മനോഹരമായ നൃത്താവിഷ്കാരമൊരുക്കി കൊച്ചുമകള്‍ അമൃത. സൂര്യഫെസ്റ്റിവല്‍ വേദിയേയാണ് അമൃത നടനവൈഭവം കൊണ്ട് വിസ്മയിപ്പിച്ചത്. 

മാധവിയായി നിറഞ്ഞാടി അമൃത  മഹാഭാരതത്തിലെ ഉപകഥയില്‍ നിന്ന് ഭാവാത്മകമായി വികസിപ്പിച്ചെടുത്തതാണ് ഒഎന്‍ വിയുടെ സ്വയംവരം. മാധവിയുടെ കഥയ്ക്ക് ഇതിഹാസസമാനമായ ഗാംഭീര്യം നല്കി മുത്തച്ഛന്‍. പ്രൗഢി ഒട്ടും ചോരാതെ പകര്‍ന്നാടി അമൃത .എല്ലാ സ്ത്രീകളിലും സ്വാതന്ത്ര്യവും അതിജീവനവും ആഗ്രഹിക്കുന്ന ഒരു മാധവിയുണ്ടെന്ന പക്ഷകാരിയാണ് നര്‍ത്തകി . ലണ്ടനില്‍ താമസിക്കുന്ന അമൃതയുടെ രണ്ടു വര്‍ഷത്തെ അധ്വാനഫലമാണ് മാധവിയെന്ന നൃത്താവിഷ്കാരം. 

amrita gave a beautiful dance performance to grandfather onv's poem