savad-case

 

savad-custody-image-845-440

പ്രഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതിക്കായി തിരച്ചിൽ നടത്തിയത് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉൾപ്പെടെ. എന്നാൽ ഷാജഹാൻ എന്ന പേരിൽ കഴിയുകയായിരുന്ന സവാദിനെ പിടികൂടിയത് മട്ടന്നൂരിൽ നിന്ന്. സവാദിനെപ്പറ്റി അന്വേഷണ ഏജൻസികൾക്കു ലഭിച്ച രഹസ്യവിവരങ്ങൾക്കും അഭ്യൂഹങ്ങൾക്കും കണക്കില്ല. റോ ഉൾപ്പെടെ അന്വേഷിച്ചിട്ടും പതിമൂന്നര വർഷം ഒളിവിൽ കഴിയാൻ സവാദിനു സാധിച്ചു.

savad-arrest

കൈവെട്ടു കേസിനിടെ അന്ന് ബംഗളൂരുവിലേക്ക് കടന്നെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആദ്യ കണ്ടെത്തൽ. പിന്നെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ. ആറു രാജ്യങ്ങളിൽ സവാദിനായി വലവീശി ഏജൻസികൾ. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം രണ്ടു ലക്ഷത്തിൽ നിന്നും അഞ്ചായും പിന്നീട് പത്തായും വർധിപ്പിച്ചു. ഇതിനിടെയിലും സവാദ് സുരക്ഷിതനായി കഴിഞ്ഞെങ്കിൽ ആരുടെ സഹായത്തോടെ എന്നതാവും ഇനി എൻഐഎയുടെ അന്വേഷണപരിധിയിൽ പ്രധാനമായും ഉള്ളത്.  നിലവിലെ സാക്ഷികളെയെല്ലാം കോടതി വീണ്ടും വിസ്തരിക്കും. 

അതേസമയം സവാദിന് അയല്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെങ്കിലും നാട്ടുകാർക്കോ കൂടെ ജോലി ചെയ്യുന്നവർക്കോ നമ്പർ നൽകിയില്ലായിരുന്നു. ആരെയും വിളിക്കാറുമില്ലെന്ന് കൂടെ ജോലി ചെയ്യുന്നവർ പറയുന്നു.  25 വയസുള്ളപ്പോഴാണ് കൈവെട്ടു കേസിൽ പ്രതിയായത്. അന്നു മുതൽ ഒളിവിലായിരുന്നു. എട്ടു വർഷം മുൻപാണ് കാസർകോട് സ്വദേശിനിെയ വിവാഹം ചെയ്തത്. ഭാര്യയും അയൽക്കാരുമായി പോലും സംസാരിക്കാറില്ല. ഭാര്യയുടെ സഹോദരൻ ഇടയ്ക്ക് വരുന്നതൊഴിച്ചാൽ മറ്റാരും വരാറുമില്ല. നാട്ടിലെ വിവാഹച്ചടങ്ങുകളിലോ പൊതു ഇടങ്ങളിലോ പോകാറില്ല. എന്നാൽ ജോലിക്കിടെ ഇടക്കിടെ ഫോൺ വരാറുണ്ടായിരുന്നെന്നും കൂടെ ജോലി ചെയ്യുന്നവർ പറയുന്നു. 

Hand chopping case; Police searched for Savad in Pakistan and Afganistan