vaikom

വൈക്കത്ത് പാടശേഖര ബണ്ടിലെ തെങ്ങിൻ തൈകൾ വെട്ടിനശിപ്പിച്ച നിലയിൽ. തലയാഴം കളപ്പുരക്കൽകരി പാടത്താണ് ഒരു കർഷകൻ്റെ തെങ്ങിൻ തൈകൾ നശിപ്പിക്കുകയും 37 ചാക്ക് വളം തോട്ടിലെറിയുകയും ചെയ്തത്. ഞായറാഴ്ച മന്ത്രി പി. പ്രസാദ് വികസന പദ്ധതി ഉത്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് സംഭവം.

തലയാഴം സ്വദേശി പുതുച്ചിറ ബേബിയുടെ കൃഷിയിടത്തിലാണ് ഈ അതിക്രമം.നാല് മുതൽ ആറ് മാസം വരെയായ നാല് തെങ്ങിൻ തൈകൾ പൂർണ്ണമായും നിരവധി തെങ്ങുകൾ ഭാഗികമായും വെട്ടിനശിപ്പിച്ചു.സ്ഥലത്ത്  സൂക്ഷിച്ചിരുന്ന 20 ചാക്ക് കക്കയും 15 ചാക്ക് കോഴിവളമടക്കമുള്ള ഒമ്പതിനായിരം രൂപയുടെ വളവും തോട്ടിലെറിഞ്ഞ് നശിപ്പിച്ചിട്ടുണ്ട്.. 2 ലക്ഷം രൂപയുടെ നഷ്ടമെന്ന് കർഷകൻ 

50 ഏക്കറുള്ള കളപ്പുരക്കൽകരി ഉൾപ്പെട്ട മൂന്ന് പാടശേഖരങ്ങളിലായി 5 കോടിയുടെ പദ്ധതിക്ക് ഞായറാഴ്ച കൃഷിമന്ത്രി തുടക്കം കുറിച്ചിരുന്നു. അതിനടുത്ത ദിവസമാണ്  തെങ്ങുകൾ നശിപ്പിച്ചതായി കണ്ടത്.  സംഭവത്തിൽ തോട്ടകം സ്വദേശികളായ രണ്ട് പേർക്കെതിരേയാണ് ബേബിയുടെപരാതി. ഇതിലൊരാൾ ഇതിനു മുമ്പും തൻ്റെ കൃഷിനശിപ്പിച്ചിരുന്നതായി വൈക്കം പൊലിസിൽ  ബേബി നൽകിയ പരാതിയിൽ പറയുന്നുണ്ട്.

vaikom farmers crisis