mariyakutty

ഇടുക്കി അടിമാലിയില്‍ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവിൽ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വാസസ്ഥലമൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിർമിച്ച് നൽകുന്നത്. അടിമാലി ഇരുന്നൂറേക്കറിൽ മറിയക്കുട്ടിയുടെ മകളുടെ പേരിലുള്ള സ്ഥലത്ത് പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിർമാണ ജോലികൾ തുടങ്ങി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ഡീന്‍ കുര്യാക്കോസ് എം പി എന്നിവർ ചേർന്ന് വീടിന്റെ തറക്കലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വീട് നിര്‍മ്മാണത്തിനാവശ്യമായ തുകയുടെ ആദ്യഗഡുവും കൈമാറി.

Dean Kuriakose MP laid stone for Mariyakkutty's Home