marathon

ലഹരിവിരുദ്ധ സന്ദേശവുമായി ജി ടെക് മാരത്തണ്‍ നാളെ കൊച്ചിയില്‍. മാരത്തണില്‍ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് പങ്കെടുക്കുന്നവര്‍. മൂന്നു വിഭാഗങ്ങളിലായി ആറായിരത്തില്‍പരം പേര്‍ പങ്കെടുക്കും.

മാരത്തണ്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ കൂട്ടായ്മയാക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. മാരത്തണ്‍ നടക്കുന്ന റോഡുകളിലൂടെ പലയാവര്‍ത്തി പരിശോധന നടത്തി. ഭിന്നശേഷിക്കാരും കാഴ്ചപരിമിതരും പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. നടന്‍ ഇന്ദ്രജിത്, നടി അപര്‍ണ ബാലമുരളി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ടിനു യോഹന്നാന്‍ എന്നിവരൊക്കെ മാരത്തിണിന്റെ ഭാഗമാകും. ഗ്രൂപ്പ് ഒാഫ് ടെക്നോളജി കമ്പനീസിന്‍റെ നേതൃത്വത്തിലാണ് നടത്തിപ്പ്. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ വിമുക്തിയുയുടെ സഹകരണവുമുണ്ട്.

Gtech's anti drug 2024 marathon in kochi