kathakalio

സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്‌കാരം നേടിയ അചാര്യൻ വാഴേങ്കട വിജയൻ അന്തരിച്ചു. കഥകളി അരങ്ങിനെക്കുറിച്ചും കളരി പാഠങ്ങളെക്കുറിച്ചും അത്യധികം ഗ്രാഹ്യമുണ്ടായിരുന്ന ആശാനാണ് കഥകളി ലോകത്തിനു നഷ്ടമാവുന്നത്.

ഉയർന്ന ചിന്തകളിൽ നിതാന്തം മുഴുകുമ്പോളും ലളിത ജീവിതം ആശിച്ച ഗുരുനാഥനായിരുന്നു വിജയനാശാൻ. വേഷക്കാരിൽ ആഗ്രഗണ്യനായിരുന്ന പദ്മശ്രീ വാഴെങ്കട കുഞ്ചു നായരാശാന്റെ പുത്രൻ.. ശിഷ്യനും.. കോട്ടക്കലും കലാമണ്ഡലത്തിലുമായി വിദ്യാഭ്യാസം.വിദ്യാർത്ഥിയായി എത്തി പടിപടിയായി ഉയർന്ന് കലാമണ്ഡലത്തിന്റെ പ്രിൻസിപ്പൽ വരെ എത്തിയ കലാ ജീവിതം.. ഗോപിയശാനെപ്പോലെ, വാസുപിഷാരടിയശാനെപ്പോലെ, രാമൻകുട്ടിയശാനെപോലെയുമുള്ള യുഗപ്രഭാവന്മാർ അരങ്ങ് വാഴുമ്പോൾ അവർക്കപ്പുറത്തു കളരികളിൽ ചിട്ടയായി വരും തലമുറയെ ചൊല്ലിയാടിക്കുന്ന ആശനായിരുന്നു വിജയാശാൻ. ആശാന്റെ കളരിന്ന് പഠിച്ചു ഇറങ്ങിയാൽ ഏത് വേഷും ഏത് ഉറക്കത്തിലും പിഴക്കാതെ ആടിതീർക്കാം എന്ന ആത്മവിശ്വാസയിരുന്നു ശിഷ്യർക്ക്..വേഷപെരുമയേക്കാൾ ആശായ്മയെ സ്നേഹിച്ച കലാകാരൻ. അരങ്ങിൽ ആടിയതിൽ കത്തിയും വെള്ളത്താടിയും ആണ് പ്രശസ്തം.ഉത്തരസ്വയംവരത്തിലെ ദുര്യോധനൻ, തോരണയുധത്തിലെ അഴകിയ രാവണൻ, ലവണാസുരവധത്തിലെ ഹനുമാൻ.. വെള്ളിനേഴിയിലെ വീട്ടിലേക്ക് അവസാന നോക്ക് കാണാനെത്തിയ ശിഷ്യർക്കും കലാപ്രേമികൾക്കും കാണാനാവുക ഈ വേഷപ്പകർച്ചയാവും..  കോട്ടക്കൽ കൃഷ്ണൻകുട്ടിനായരും ശിവരാമനും നെല്ലിയോടനും വാസുപിഷാരടിയും കഴിഞ്ഞ് വാഴെങ്കട വിജയനും ജീവിതത്തിന്റെ ധനാശി കലാശിച്ചൊഴിയുമ്പോൾ കുഞ്ചുനായരാശൻ വികസിപ്പിച്ച,  കഥകളിയിൽ ഏറെ പഴക്കമുള്ള  വാഴെങ്കട ശൈലിയിൽ ആ നേർതാവഴിയിൽ ഇനി ആരുമില്ല.. എങ്കിലും മഹനീയ കലക്കും പകർന്നട്ടത്തിനും മരണമില്ലല്ലോ.

Kathakali Acharya Vazhengada Vijayan passed away