Peacevalley

അതിജീവിതകളായ ഭിന്നശേഷിക്കാര്‍ക്ക് തണലൊരുക്കി കോതമംഗലം പീസ് വാലി ഫൗണ്ടേഷന്‍. പീസ് വാലിയില്‍ ഈ മാസം മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ നിര്‍ഭയ സെന്റര്‍ ഫോര്‍ വിമന്‍ ഇന്‍ ഡിസ്ട്രെസ് ആണ് ലൈംഗിക പീഡനത്തിന് ഇരയായി ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക്  പുനരധിവാസം സാധ്യമാക്കുന്നത്.

 

ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട വിവിധ ജില്ലക്കാരായ മുപ്പതോളം വനിതകള്‍ നിര്‍ഭയകേന്ദ്രത്തില്‍ അന്തേവാസികളായുണ്ട്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരുടേയും തെറാപ്പിസ്റ്റുകളുടേയും സംഘവും സദാസമയവും ഇവ‍ര്‍ക്ക് കൂട്ടായി നിര്‍ഭയകേന്ദ്രത്തിലുണ്ട്. 

 

വിവിധ കാരണങ്ങളാല്‍ ജീവിതത്തില്‍ തനിച്ചായി പോകുന്നവര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന നിരാലംബര്‍, ഭിന്നശേഷിക്കാര്‍, വിവിധ തരം ജനിതക രോഗങ്ങളുമായി പടവെട്ടുന്നവര്‍ അങ്ങിനെയുള്ള ഒരുപാട് പേരുടെ ആശ്രയകേന്ദ്രമാണ് കോതമംഗലം നെല്ലിക്കുഴിയില്‍ അഞ്ച് വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച പീസ് വാലി. ഒരു മാസം മുന്‍പാണ് അതിജീവിതകളുടെ പുനരധിവാസം ലക്ഷ്യമിട്ട് നിര്‍ഭയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലാഭരണകൂടത്തിന്റെ പൂര്‍ണ സഹകരണത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

Kothamangalam Peace Valley Foundation has provided sheltor for survivors