കുവിയെ ഓര്‍മയില്ലേ? 2020ലെ പെട്ടിമുടി ഉരുള്‍പൊട്ടലില്‍ തന്നെ സംരക്ഷിച്ച കുടുംബത്തെയാകെ നഷ്ടപ്പെട്ട പെണ്‍ നായ. രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താന്‍ കഴിയാതെ വന്ന ധനുഷ്കയെന്ന രണ്ടര വയസ്സുകാരിയുടെ ജീവനറ്റ ശരീരം കണ്ടെത്തിക്കൊടുത്തവള്‍. ആ കുവിയിപ്പോള്‍ ഇവിടെയുണ്ട്.
ഇതായിരുന്നു പഴയ കുവി. തന്‍റെ കുഞ്ഞു കൂട്ടുകാരി ധനുഷ്കയെത്തേടി ഉണ്ണാതെ , ഉറങ്ങാതെ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം അലഞ്ഞു നടന്നവള്‍. ഒടുവില്‍ ജീവനറ്റ ആ പിഞ്ചുശരീരം തിരഞ്ഞു കണ്ടെത്തിയവള്‍. ഇപ്പോള്‍ കുവി മറ്റൊരാളുടെ സംരക്ഷണയിലാണ്. പീന്നിട് നടന്ന കഥകള്‍ അവളുടെ ഇപ്പോഴത്തെ ഉടമയായ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത് മാധവന്‍ പറയുന്നു.
Dog Kuvi Adopted By Civil Police Officer