വിവാദ സന്യാസി സന്തോഷ് മാധവന് അന്തരിച്ചു. ഹൃദ്രോഗത്തിന് ചികില്‍സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായാണ് കൊച്ചിയില്‍ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തിയിരുന്ന സന്തോഷ് മാധവന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ദുബായ് ബിസിനസുകാരി സെറാഫിന് എഡ്വിന്റെ പരാതിയില്‍ 2008 ലാണ് അറസ്റ്റിലായത് തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കുറ്റവും ചുമത്തപ്പെട്ടു. ഈ കുറ്റത്തിന് 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു .നല്ലനടപ്പിനെ തുടര്‍ന്ന് ശിക്ഷാവിധി പൂര്‍ത്തിയാകും മുമ്പ് ജയില്‍മോചിതനായി. നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സന്തോഷ് മാധവന് ജീവിച്ചിരുന്നത്