രണ്ടുതവണ ഹൃദയംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗിരീഷ് കുമാറിനെ തേടിയത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്‍റെ അംഗീകാരം അംഗീകാരം. ഹൃദയംമാറ്റിവെയ്ക്കലിനുശേഷം പത്ത് വര്‍ഷം പൂര്‍ത്തിയായതിന്‍റെ സന്തോഷം ഇരട്ടിപ്പിക്കുന്നതാണ് റെക്കോര്‍ഡ് നേട്ടം.  

 

ബെംഗളൂരൂ വിപ്രോയിലെ ഐ.ടി വിഗദ്ധനായ പാലക്കാട്ടുകാരന്‍ ഗിരീഷിന്‍റെ ജീവിതമൊരു പോരാട്ടമാണ്. 38ആം വയസ്സില്‍ തുടങ്ങിയ പോരാട്ടം. പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പ് രണ്ടു  തവണ ഹൃദയം പിണങ്ങിയെങ്കിലും തോറ്റുകൊടുക്കാന്‍ മനസുവന്നില്ല. വൈദ്യശാസ്ത്രം പോലും ആ ഇഛാശക്തിയെ അത്ഭുതമെന്ന് വിളിച്ചു. ഒരു വ്യക്തിയില്‍ തന്നെ രണ്ടാമതും ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ഇന്ത്യന്‍ വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ ആദ്യം സംഭവമായിരുന്നു. അങ്ങനെയാണ്  റെക്കോര്‍ഡ് പിറന്നത്.

 

എറണാകുളം ലിസി ആശുപത്രിയിലെ ഓപി മുറിയില്‍ ഗിരീഷിനെ ആദ്യമായി കണ്ടത് ഓര്‍ത്തെടുക്കുന്നുണ്ട്, ഡോ.ജോസ് ചാക്കോ പെരിയപ്പുറം. രോഗത്തെ മറികടന്ന് മുന്നോട്ട് ജീവിക്കണമെന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞത് ഒരിക്കലും മറക്കാനാവില്ലെന്നും ഡോക്ടര്‍ പറയുന്നുണ്ട്. കൃത്യമായി സമയത്ത് ഹൃദയം ലഭിച്ചതും ഗിരീഷിന്‍റെ അതിജീവനത്തിന് വേഗത കൂട്ടി. അതുകൊണ്ടുതന്നെ അവയവ ദാനത്തിന്‍റെ മഹത്വം മറ്റാരക്കാള്‍ കൂടതല്‍ ഗിരീഷിനറിയാം.ശാരീരീക അസ്വസ്ഥകള്‍ ഗിരീഷിനെ ഇപ്പോഴും അലട്ടുന്നുണ്ട്. എങ്കിലും ചികില്‍സാ ചെലവുകള്‍ സ്വന്തമായി കണ്ടെത്തുന്നതിന് ഐടി കമ്പനിയിലെ ജോലി തുടരുകയാണ്. 

India Book of Records for Girish who changed his heart twice