mukesh

സിനിമയിലും നാടകത്തിലും രാഷ്ട്രീയത്തിലുമൊക്കെ കൊല്ലം എന്നത് വികാരമാണെന്ന് ഇടതു സ്ഥാനാര്‍ഥി എം.മുകേഷ്. കൊല്ലത്ത് എല്‍ഡിഎഫ് പാര്‍ലമെന്‍റ് മണ്ഡലം കണ്‍വന്‍ഷന്‍ വേദിയിലാണ് നാടിനെക്കുറിച്ച് മുകേഷ് വാചാലനായത്. സി.പി.എം മുന്‍ പി.ബി അംഗം എസ്.രാമചന്ദ്രന്‍പിളള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

 

ആദ്യഘട്ട റോഡ് ഷോ പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു പാര്‍ലമെന്‍റ് മണ്ഡലം കണ്‍വന്‍ഷന്‍. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ഇടതുപാര്‍ട്ടികളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി സി.പി.എം നേതാവ് എസ്.രാമചന്ദ്രന്‍പിളള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പിന്നാലെയെത്തിയ സ്ഥാനാര്‍ഥി എം.മുകേഷ് കൊല്ലത്തിനെക്കുറിച്ച് വാചാലനായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസംഗം ഹൃദയത്തിന്‍റെ ഭാഷയായിരുന്നുവെന്നും മുകേഷ് പറഞ്ഞു. 

 

കൊല്ലത്ത് തിരഞ്ഞെടുപ്പ് വിജയത്തിനായി മൂവായിരത്തിയൊന്ന് അംഗ ജനറല്‍ കമ്മിറ്റിക്കും 200 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും അന്‍പതംഗ സ്റ്റിയറിങ് കമ്മിറ്റിക്കും കണ്‍വന്‍ഷന്‍ രൂപം നല്‍കിയെന്നും നേതാക്കള്‍ അറിയിച്ചു.

'Kollam is a feeling in cinema, theater and politics'; M. Mukesh