ഈ ചൂടുകാലം പണി തന്നത് മനുഷ്യര്‍ക്ക് മാത്രമല്ല. മനുഷ്യരെക്കാള്‍ കഷ്ടമാണ് മൃഗങ്ങളുടെ കാര്യം. എന്നാല്‍ ഫാനും ഷവറുമൊക്കയായി മൃഗങ്ങളെ കൂളാക്കുകയാണ് തിരുവനന്തപുരം മൃഗശാല.
ഐസിട്ട് വച്ച തണ്ണി മത്തൻ കഴിച്ച് ഷവറിനു കീഴെ കുറച്ച് നേരം ഉല്ലസിക്കുകയാണ് ഇവിടെ കൊഹിമയും ഭാര്യയും. പിന്നെ വീണ്ടും തീറ്റ തന്നെ. തേന്‍ കൊതി മൂത്ത കൊഹിമയ്ക്ക് മൃഗശാല സൂക്ഷിപ്പുകാരുടെ വക തേനും കിട്ടുന്നുണ്ട്. കൊഹിമയുടെ ഇണ ദിമാപ്പൂര്‍ ഗർഭിണിയാണ്. അത് കൊണ്ട് ഈ ചൂടുകാലത്ത് കൂട്ടിൽ പ്രത്യേക പരിചരണമാണ്.
ഹിപ്പോകള്‍ പിന്നെ സദാസമയവും വെളളത്തില്‍ തന്നെയാണ്. പുറത്തു ചുട്ടുപൊളളുന്ന ചൂടാണെങ്കിലും ഇങ്ങകത്ത് മൃഗശാലയ്ക്കുളളില്‍ എല്ലാവരും കൂളാണ് ഡബിള്‍ ഹാപ്പിയാണ്