കനത്ത ചൂടിലും തിരഞ്ഞെടുപ്പ് ചൂട് ചോരാതെ പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് ഒരുകിലോമീറ്റര്‍ മോദി സഞ്ചരിച്ചു. പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളും ബിജെപി സംസ്ഥാന അധ്യക്ഷനും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയുടെ ഭാഗമായി.